താരകം, പൊന്‍ താരകം
പൊന്‍ താരകം മിന്നീ
ബെത്‌ലഹേമിന്‍ രാജകുമാരന്‍
കണ്ണുകള്‍ ചിമ്മി (2)

ആട്ടിടയന്മാര്‍ മലമേടുകളില്‍
അതി ക്ഷീണിതരായുറങ്ങി
ഗായകരോതിയ വാര്‍ത്തയുമായ്
പുല്‍ക്കൂടു തേടിയെത്തി

താരകം …​

ആ രാത്രിയതില്‍, മരുഭൂമിയതില്‍
മൂന്നു മന്നവരാഗതരായ്
രാജകുമാരനു കാഴ്‌ച്ചകളേകി
താണു വണങ്ങിയവര്‍

താരകം …​ (2)