താരകങ്ങളേ താഴെ വന്നുവോ
താമരപ്പൂവു പോലൊരു കുഞ്ഞായ്
താഴെയിറങ്ങി വന്നുവോ
താരാട്ടു പാടാം താലോലമാട്ടം
താരകങ്ങളേ …
ഉലകിൽ പ്രഭാത സൂര്യൻ പോൽ
മനസ്സിൽ തെളിഞ്ഞദീപം നീ
പാരിൻ പ്രകാശ ഗോപുരമായ്
പ്രഭതൂകുന്നൊരു ജ്യോതിസ്സേ
കൂരിരുൾ മറഞ്ഞുപോയ്
നിറഞ്ഞു വെൺമേഘങ്ങൾ (2)
താരകങ്ങളേ താഴെ വന്നുവോ
താമരപ്പൂവു പോലൊരു കുഞ്ഞായ്
താഴെയിറങ്ങി വന്നുവോ
താരാട്ടു പാടാം താലോലമാട്ടം
മരുവിൽ തുറന്നൊരു ഉറവയതായ്
മനസ്സിൻ കുളിർമ്മയാം അരുവി
തെളിനീർ കണങ്ങളായ് വന്നു
ഒഴുകി നിറഞ്ഞെങ്ങുമാനന്ദമായ്
ദാഹമിന്നകന്നു പോയ്
നിറഞ്ഞു ഇന്നെന്നുള്ളം (2)
താരകങ്ങളേ താഴെ വന്നുവോ
താമരപ്പൂവു പോലൊരു കുഞ്ഞായ്
താഴെയിറങ്ങി വന്നുവോ
താരാട്ടു പാടാം താലോലമാട്ടം