താരകം പാടുന്നല്ലോ ഹല്ലേലുയ്യ പാടുന്നല്ലോ
വിണ്ണില്‍ നിന്നും മണ്ണില്‍ വന്ന രാജാവിനായ്
താരിളം പൈതലിന്ന് പുല്‍ക്കുടിലില്‍ പുഞ്ചിരിച്ചു
പാരിൻ്റെ പാപമെല്ലാം മാഞ്ഞ് പോയല്ലോ (2)
കരോള്‍ പാട്ടുപാടി രാവും പകലാക്കാം
ക്രിസ്തുമസ് സമ്മാനങ്ങളേകാം (2)
മണ്ണില്‍ വന്നു പിറന്നൊരു പ്രിയസുതനെ
മണ്‍ചിരാതും ഒരുക്കി ഞാന്‍ കാത്തിരുന്നു (2)
കണ്ണുനീരു വീണു കുതിര്‍ന്ന എൻ്റെ
ജീവിതത്തെ അവന്‍ എടുത്തു
ഹല്ലേലുയ്യ സ്‌തുതി പാടാം (ladies)
കരോള്‍ പാട്ടുപാടി രാവും പകലാക്കാം
ക്രിസ്തുമസ് സമ്മാനങ്ങളേകാം (2)
മിന്നി മിന്നി മിന്നാമിന്നുങ്ങുള്ളില്‍ പറന്നു
തെന്നലൊരു താളമായി ഉള്ളില്‍ നിറഞ്ഞു (2)
മന്നിലിന്ന് രക്ഷയായി ദൈവം പിറന്നു
മാനവര്‍ക്കു ശാപമോക്ഷമായി
ഹല്ലേലുയ്യ സ്‌തുതി പാടാം
താരകം പാടുന്നല്ലോ ഹല്ലേലുയ്യ പാടുന്നല്ലോ
വിണ്ണില്‍ നിന്നും മണ്ണില്‍ വന്ന രാജാവിനായ്
താരിളം പൈതലിന്ന് പുല്‍ക്കുടിലില്‍ പുഞ്ചിരിച്ചു
പാരിൻ്റെ പാപമെല്ലാം മാഞ്ഞ് പോയല്ലോ (2)
കരോള്‍ പാട്ടുപാടി രാവും പകലാക്കാം
ക്രിസ്തുമസ് സമ്മാനങ്ങളേകാം (2)