താളമേളങ്ങൾ നിറയുന്ന രാത്രിയിൽ
പാടാം ഒരു മനമായ്
ആരാധ്യനായവൻ ദൈവം
ആലംബമാണീ പൈതൽ
താളമേളങ്ങൾ …
വയലേലകൾ തീരങ്ങൾ തേടുകയായ്
മണ്ണിൽ മാമരങ്ങൾ മഞ്ഞിൻ പുതപ്പണിയുകയായ് (2)
രക്ഷകനായ് മന്നിതിൽ വന്നവനാം ദൈവമല്ലയോ (2)
മേളങ്ങൾ നിറയുമീ രാവിൽ ഹല്ലെലുയ്യ
താളമേളങ്ങൾ നിറയുന്ന രാത്രിയിൽ
പാടാം ഒരു മനമായ്
പുൽമേടുകൾ നിറമാല ചാർത്തുകയായി
വർണ്ണ രാജികളാൽ നാടിന്നുണരുകയായി (2)
മന്നവനായി രാവിതിൽ വിരിഞ്ഞൊരു സ്നേഹമല്ലയോ (2)
രാഗങ്ങൾ നിറയുമീ രാവിൽ ഹല്ലെലുയ്യ
താളമേളങ്ങൾ നിറയുന്ന രാത്രിയിൽ
പാടാം ഒരു മനമായ്
നവ താരങ്ങൾ താരാട്ടു പാടുകയായി
മേലെ വെണ്മേഘങ്ങൾ പൂമാല ഒരുക്കുകയായി (2)
രക്ഷകനായ് മന്നിതിൽ വന്നവനാം ദൈവമല്ലയോ
മന്നവനായി രാവിതിൽ വിരിഞ്ഞൊരു സ്നേഹമല്ലയോ
മേളങ്ങൾ നിറയുമീ രാവിൽ ഹല്ലെലുയ്യ
രാഗങ്ങൾ നിറയുമീ രാവിൽ ഹല്ലെലുയ്യ
താളമേളങ്ങൾ നിറയുന്ന രാത്രിയിൽ
പാടാം ഒരു മനമായ്
ആരാധ്യനായവൻ ദൈവം
ആലംബമാണീ പൈതൽ
താളമേളങ്ങൾ നിറയുന്ന രാത്രിയിൽ
പാടാം ഒരു മനമായ് (3)