സൃഷ്ടിയെ തേടിവന്ന ദൈവ പുത്രൻ
കന്യകയിൽ ഉരുവായി എന്തൊരത്ഭുതം
ഉന്നതത്തിൽ സ്തോത്രം ഹാലേലൂയ്യ പാടിടാം
പുൽകൂട്ടിൽ ജാതനായി ദൈവ പുത്രൻ (2)
സൃഷ്ടിയെ തേടിവന്ന സൃഷ്ടാവാം ദൈവം
രക്ഷാദാനം നൽകിടുന്നു മന്നിതിൽ മാനവനായ് (2)
മാനവൻ്റെ പാപം പോക്കാൻ മന്നിതിൽ പിറന്നവനായ്
ഹാലേലൂയ്യ പാടിടാം ആർത്തു പാടിടാം (2)
സൃഷ്ടിയെ…
സൃഷ്ടിയെ തേടിവന്ന രക്ഷകനാം ദൈവം
വീരനാം ദൈവ പുത്രൻ അത്ഭുതമന്ത്രി (2)
ഉന്നതങ്ങളിൽ മഹത്വം ഭൂമിയിൽ ശാന്തിയും
ഹാലേലൂയ്യ പാടിടാം ആർത്തു പാടിടാം (2)
സൃഷ്ടിയെ…
സൃഷ്ടിയെ തേടിവന്ന ദൈവജാതനിന്ന്
വാഗ്‌ദാനങ്ങൾ പൂർത്തിയാക്കി പശുത്തൊട്ടിയിൽ (2)
ഉണ്ണിയേശുവേ നമ്മുക്ക് പാടി വാഴ്ത്തിടാം
ഹാലേലൂയ്യ പാടിടാം ആർത്തു പാടിടാം (2)
സൃഷ്ടിയെ…