പുണ്യരാവിൽ അതിശയം
സകല ജനത്തിന്മേലും
മഞ്ഞുമാസ കുളിരിൻ രാവിൽ
ആത്മ നിറവായി തീരേണമേ (2)

പുഴയായി ഒഴുകണമേ
സ്നേഹം കാറ്റായി പടരണമേ
ക്രിസ്തു ദേവൻ്റെ തിരുജനനം
മർത്യ ലോകത്തിനാനന്ദമേ (2)

ബേതലഹേം കാലിത്തൊഴുത്തിൽ
ഒരു രക്ഷകനേ ഞാൻ കാണുന്നു
അനുഗ്രഹം ചൊരിയേണമേ
എൻ്റെ പാപങ്ങൾ പൊറുക്കേണമേ

പുഴയായി ഒഴുകണമേ
സ്നേഹം കാറ്റായി പടരണമേ
ക്രിസ്തു ദേവൻ്റെ തിരുജനനം
മർത്യ ലോകത്തിനാനന്ദമേ

കാലത്തിൻ്റെ കൽപ്പന പോൽ
ഒരു ദൂതഗണം ഞാൻ കാണുന്നു
ആഹാ എത്ര സന്തോഷമേ
എൻ്റെ ആത്മാവിൽ നിറഞ്ഞീടുമ്പോൾ

പുഴയായി ഒഴുകണമേ
സ്നേഹം കാറ്റായി പടരണമേ
ക്രിസ്തു ദേവൻ്റെ തിരുജനനം
മർത്യ ലോകത്തിനാനന്ദമേ (2)