മിന്നാ മിന്നി പോലെ, മിന്നി താരമെങ്ങും
കണ്ണീരിൻ്റെ മണ്ണില്‍, മന്നാ പെയ്‌തുവല്ലോ (2)
അഹാ! ഉന്നതനെ വാഴ്‌ത്തീടാം ഉച്ചസ്വരത്തോടെ
ഓഹോ! ഭിന്നതയാം ചങ്ങലകള്‍ പൊട്ടി നുറുങ്ങട്ടെ (2)
മിന്നാ മിന്നി പോലെ, മിന്നി താരമെങ്ങും
കണ്ണീരിൻ്റെ മണ്ണില്‍, മന്നാ പെയ്‌തുവല്ലോ
എമ്മാനുവേലിന്റെ സ്നേഹം തേടുമ്പോള്‍
സമ്മാനം നേടുന്നു മണ്ണില്‍ എല്ലാവരും
കണ്ണോട് കണ്ണായി കാണാം നാമത്തെ
പുണ്യാഹം പോലെന്നും ഉള്ളില്‍ കാത്തീടാം
എന്നും ക്രിസ്മസിന്‍ ആനന്ദം പൂന്തിങ്കളായ്
നിൻ്റെ കരളിൻ്റെ ഇരുള്‍ മാറ്റി ഉണര്‍വേകിടും (2)
അഹാ! ഉന്നതനെ വാഴ്‌ത്തീടാം ഉച്ചസ്വരത്തോടെ
ഓഹോ! ഭിന്നതയാം ചങ്ങലകള്‍ പൊട്ടി നുറുങ്ങട്ടെ (2)
മിന്നാ മിന്നി പോലെ, മിന്നി താരമെങ്ങും
കണ്ണീരിൻ്റെ മണ്ണില്‍, മന്നാ പെയ്‌തുവല്ലോ
രാജാധി രാജൻ്റെ വീട് പുല്‍ക്കൂട്
കാണുമ്പോള്‍ അന്തിച്ചു നില്‍ക്കുന്നു നാം
കണ്‍മുമ്പില്‍ കര്‍ത്താവ് വിതറും സത്യങ്ങള്‍
കാണാതെ പോകുന്ന അന്ധതയാണുള്ളില്‍
മണ്ണില്‍ ഒട്ടേറെ പുല്‍കൂട്ടില്‍ ഉണ്ണി പിറന്നാലും…
എൻ്റെ മനസ്സില്‍ പിറന്നില്ലേല്‍ അത് വ്യര്‍ത്ഥമായ് (2)
അഹാ! ഉന്നതനെ വാഴ്‌ത്തീടാം ഉച്ചസ്വരത്തോടെ
ഓഹോ! ഭിന്നതയാം ചങ്ങലകള്‍ പൊട്ടി നുറുങ്ങട്ടെ (2)
മിന്നാ മിന്നി പോലെ, മിന്നി താരമെങ്ങും
കണ്ണീരിൻ്റെ മണ്ണില്‍, മന്നാ പെയ്‌തുവല്ലോ (2)