മർത്യനു രക്ഷ പകർന്നിടുവാൻ
ഗോശാലയിൽ ദൈവം അവതരിച്ചു
താരാട്ടു പാടി മാലാഖമാർ
താരങ്ങൾ വാനിൽ മിഴി തുറന്നു

വാനവർ ദൂതർ ഗ്ലോറിയ പാടി
രാജാധിരാജനെ വാഴ്ത്തി

രാപാർത്തിരുന്നു അജപാലകർ
ദൈവസംഗീതം കേട്ടുണർന്നു (2)

കുഞ്ഞിളം ചുണ്ടിൽ പുഞ്ചിരി തൂകി
പൊന്നുണ്ണിയെ കണ്ടു പുൽകുടിലിൽ (2)

വാനവർ ദൂതർ ഗ്ലോറിയ പാടി
രാജാധിരാജനെ വാഴ്ത്തി

മർത്യനു രക്ഷ പകർന്നിടുവാൻ
ഗോശാലയിൽ ദൈവം അവതരിച്ചു
താരാട്ടു പാടി മാലാഖമാർ
താരങ്ങൾ വാനിൽ മിഴി തുറന്നു

വാനവർ ദൂതർ ഗ്ലോറിയ പാടി
രാജാധിരാജനെ വാഴ്ത്തി

ദൂരെ നിന്നും വന്ന ജ്ഞാനികൾക്കായ്
നക്ഷത്രമുദിച്ചു വഴി കാട്ടുവാൻ (2)

പൊന്ന് മീറ് കുന്തിരിക്കും
കാഴ്ചകളേകിയവർ പൈതലിനായ് (2)

വാനവർ ദൂതർ ഗ്ലോറിയ പാടി
രാജാധിരാജനെ വാഴ്ത്തി

മർത്യനു രക്ഷ പകർന്നിടുവാൻ
ഗോശാലയിൽ ദൈവം അവതരിച്ചു
താരാട്ടു പാടി മാലാഖമാർ
താരങ്ങൾ വാനിൽ മിഴി തുറന്നു (2)

വാനവർ ദൂതർ ഗ്ലോറിയ പാടി
രാജാധിരാജനെ വാഴ്ത്തി