മഹാത്ഭുതം ലോകെ ഇന്നുരാവിതിൽ
എന്തോരാനന്ദം കർത്തൻ ഭൂജാതനായ് (2)
ദൈവസ്നേഹം എന്നിൽ നിറയുന്നു
പാടിസ്തുതിച്ചീടും ഞാൻ (2)
ദൈവം പുൽക്കൂട്ടിൽ മനുജനായ് ഈ നാളിൽ
തൻമക്കൾക്കെന്നും പരിചയായ് (2)
ബേത്ലഹേമിൽ വന്നു പിറന്നല്ലോ
കന്യാ മേരി മകനായ് (2)
ഇന്നുവന്നോനെ കാണാനിടയർ വന്നു
കാവൽ മാലാഖാ മകനരികിൽ നിന്നു (2)
ദൂതരാമവർ വരവിനാൽ ആർത്തു
പാടി സ്തുതിച്ചീടുന്നു (2)
ദൈവം പുൽക്കൂട്ടിൽ മനുജനായ് ഈ നാളിൽ
തൻമക്കൾക്കെന്നും പരിചയായ് (2)
ബേത്ലഹേമിൽ വന്നു പിറന്നല്ലോ
കന്യാ മേരി മകനായ് (2)