കാഴ്ചവെച്ചിടുന്നു കാഴ്ചവെച്ചിടുന്നു
പൊന്നുമൂര് കുന്തിരിക്കം കാഴ്ചവെച്ചിടുന്നു (2)

ലോകനാഥനിന്ന് ജാതനായല്ലോ
പാപം പോക്കാനിന്ന് ജാതനായല്ലോ
പാടാമിന്ന് ആടാമിന്ന്
തപ്പുകൊട്ടിതാളമോടെ പാടാമിന്ന്

കാഴ്ചവെച്ചിടുന്നു കാഴ്ചവെച്ചിടുന്നു
പൊന്നുമൂര് കുന്തിരിക്കം കാഴ്ചവെച്ചിടുന്നു (2)

പാരിൽ ഇന്ന് ആനന്ദത്തിൻ പൊൻപെരുന്നാള്
ഈ നാളിൽ നമ്മെയെല്ലാം വാഴ്ത്തിടും നാള്
സത്യമായ നാഥൻ നിന്നെ നിത്യം വാഴ്ത്തിടും
ശക്തനായ നാഥാ നിന്നെ ലോകം വാഴ്ത്തിടും

ആട്ടിടയർ കൂട്ടമായ് ആടിപ്പാടി
ഈ വന്നാദിനം മാനവരിന്നാടിപ്പാടി
വിണ്ണിൽ വാഴും ദൈവം ഇന്ന് മന്നിൽ വന്നു
ഈ ലോകപാപം നീക്കിടുവാൻ നാഥൻ വന്നു
ഹാലേലൂയ്യാ പാടീടാം നാം
തപ്പുകൊട്ടിതാളമോടെ പാടീടാം നാം