ജനിച്ചല്ലോ യേശുരാജൻ ജനിച്ചല്ലോ
ഈ ഭൂവിൽ ജനിച്ചല്ലോ (2)

വിദ്വാന്മാർ കിഴക്കുള്ള വിദ്വാന്മാർ
താരകണ്ട വിദ്വാന്മാർ (2)

പൊന്നു മൂരു കുന്തിരിക്കങ്ങളെ
കൈകളിലേന്തി നമിച്ചീടുന്നു (2)

ജനിച്ചല്ലോ യേശുരാജൻ ജനിച്ചല്ലോ
ഈ ഭൂവിൽ ജനിച്ചല്ലോ

ഹെരോദേസ് ക്രൂരനായ ഹെരോദേസ്
യൂദരാജാ ഹെരോദേസ് (2)

ജാതനായൊരു യൂദരാജനെ
വധിച്ചിടുവാൻ ഒരുക്കിടുന്നു (2)

ജനിച്ചല്ലോ യേശുരാജൻ ജനിച്ചല്ലോ
ഈ ഭൂവിൽ ജനിച്ചല്ലോ