ഇന്നേശു പിറന്ന ദിനം
ബേത്ലഹേമിലെ പുൽത്തൊഴുത്തിൽ
പാപമേറും നരരുടെ പാപങ്ങൾ പോക്കാനായ്
പുൽക്കൂട്ടിൽ ജാതനായി (2)
ശീതമേറിടും ശീതരാവിൽ
ശീത ശീലകളിൽ പൊതിഞ്ഞ്
ശീതമേറ്റു കിടക്കുന്ന യേശുവേ കാണാനായ്
വിദ്വാന്മാരോടിയെത്തി (2)
പൊന്നും മൂരും സുഗന്ധവുമായ്
വന്നു ചേർന്നിതാ രാജാക്കന്മാർ
പുൽക്കൂട്ടിൽ മേവുന്ന യേശുവേ കണ്ടവർ
താണു വണങ്ങി നിന്നു (2)
ഇന്നേശു പിറന്ന ദിനം …