ദൈവം പിറക്കുന്നു മനുഷ്യനായ് ബേത്ലഹേമിൽ
മഞ്ഞു പെയ്യുന്ന മലമടക്കിൽ
ഹല്ലേലുയ്യ ഹലെലുയ്യ ഹല്ലേലുയ്യ
മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും
മധുര മനോഹര ഗാനം (2)
ഹല്ലേലുയ്യ ഹലെലുയ്യ
ദൈവം പിറക്കുന്നു …
പാതിരാവിൽ മഞ്ഞേറ്റീറനായ്
പാരിൻ്റെ നാഥൻ പിറക്കുകയായ് (2)
പാടിയാർപ്പു വീണമീട്ടു
ദൈവത്തിൻ ദാസരെ ഒന്നുചേരു (2)
ദൈവം പിറക്കുന്നു …
പകലോനു മുമ്പെത്തി ദാവിൻ്റെ ഹൃത്തിലെ
ത്രിയേക സൂനുവാംമുദയ സൂര്യൻ (2)
പ്രഭാവ പൂർണ്ണനായ് ഉയരുന്നിതാ
പ്രതാപമോടിന്നേശു നാഥൻ
ദൈവം പിറക്കുന്നു …