ഭൂവാസികളെ ഉണർന്നെഴുന്നേൽക്കുക
ജാതനാം യേശുവേ കണ്ടീടാൻ (2)
ബെത്‌ലഹേമിലെ ഗോശാലയതിൽ
രാജാധിരാജൻ പിറന്നിന്ന് (2)
ഭൂവാസികളെ ഉണർന്നെഴുന്നേൽക്കുക
ജാതനാം യേശുവേ കണ്ടീടാൻ
സ്വർഗ്ഗീയവാതിൽ തുറന്നു മാലാഖമാർ
സന്തോഷഗാനങ്ങൾ പാടുന്നു (2)
അത്ഭുത താരകം കണ്ടു വിദ്വാന്മാർ
കാഴ്ചകളേന്തി പോകുന്നു (2)
ഭൂവാസികളെ ഉണർന്നെഴുന്നേൽക്കുക
ജാതനാം യേശുവേ കണ്ടീടാൻ
മന്നാധി മന്നനാം യേശു മഹാരാജൻ
ഹീനരിൽ ഹീനനായ് ജാതനായി (2)
മാനവ രക്ഷക്കായ് മാനുഷനായിന്ന്
ദൈവത്തിൻ പുത്രൻ ജനിച്ചുഭൂവിൽ (2)
ഭൂവാസികളെ ഉണർന്നെഴുന്നേൽക്കുക
ജാതനാം യേശുവേ കണ്ടീടാൻ (3)