ബേത്‌ലഹേമിലെ താഴ്‌വരയില്‍
മഞ്ഞു പെയ്യുമീ പുല്‍ക്കൂടിലില്‍
പാതിരാവിലേ പൊന്‍കുളിരില്‍
സ്‌നേഹ നായകന്‍ ആഗതനായ്
താരകങ്ങള്‍ മിന്നിടുന്നേ, മാലോകര്‍ പാടിടുന്നേ
മഞ്ഞുമൂടും രാത്രിയിലായ് രാജരാജനെ (2)
മഞ്ഞും മാമലയും പൂചൂടും രാവില്‍
കുഞ്ഞിളം കൈകളില്‍ പൊന്‍വീണ മീട്ടി (2)
സ്വര്‍ഗ്ഗീയ സൈന്യങ്ങള്‍ ദൂതുമായെത്തുന്നു
കുഞ്ഞുപൈതലിനു കാഴ്‌ച്ചയേകിടാനായ് (2)
താരകങ്ങള്‍ മിന്നിടുന്നേ, മാലോകര്‍ പാടിടുന്നേ
മഞ്ഞുമൂടും രാത്രിയിലായ് രാജരാജനെ (2)
മിന്നും താരങ്ങള്‍ കണ്‍ചിമ്മിടാതെ
കോകില നാദത്തിന്‍ കാതോര്‍ത്തിരിപ്പൂ (2)
സ്‌നേഹത്തിന്‍ ദീപമായ് രാജാക്കളെത്തുന്നു
പുണ്യരാവിതിന്‍ ഓര്‍മ്മയേകിടാനായ് (2)