ബേതലേം പുരിയിലായ്‌ വന്നു പിറന്നുണ്ണിയേശു
ലോകപാപം നീക്കുവാനായ്‌ പാരിതില്‍ മനുഷ്യനായ്‌

വന്നല്ലോ ഈ രാവില്‍ നാഥന്‍
മറിയത്തിന്‍ മകനായി മണ്ണില്‍ (2)

പോയിടാം കൂട്ടരേ സ്വര്‍ല്ലോക നാഥൻ്റെ
ജനനത്തെ ലോകമെങ്ങും ഘോഷിച്ചീടാം (2)

തപ്പുതാള മേളമോടെ ഒത്തുചേര്‍ന്നു പാടിടാം
സ്വർഗ്ഗനാഥൻ ഭൂവില്‍ വന്ന സുദിനം
പാട്ടു പാടി ഘോഷിച്ചീടാം - ഇന്ന്‌
ആര്‍ത്തുപാടി ഘോഷിച്ചീടാം (2)

രാജാധിരാജാവാം ശ്രീയേശുനാഥൻ്റെ
തൃപ്പാദം കുമ്പിട്ടീടാം (2)

ആമോദരായിന്നു ആനന്ദഗീതികളാല്‍
സാമോദം വാഴ്ത്തിപ്പാടാം (2)

പോയിടാം കൂട്ടരേ സ്വര്‍ല്ലോക നാഥൻ്റെ
ജനനത്തെ ലോകമെങ്ങും ഘോഷിച്ചീടാം (2)

തപ്പുതാള മേളമോടെ ഒത്തുചേര്‍ന്നു പാടിടാം
സ്വർഗ്ഗനാഥൻ ഭൂവില്‍ വന്ന സുദിനം
പാട്ടു പാടി ഘോഷിച്ചീടാം - ഇന്ന്‌
ആര്‍ത്തുപാടി ഘോഷിച്ചീടാം (2)

അജപാലകരെല്ലാം ആഹ്‌ളാദത്താലിന്നു
നാഥനെ സ്തുതിച്ചിടുന്നു (2)

ശാസ്ത്രിമാര്‍ മൂവരും കാഴ്ചകളര്‍പ്പിച്ച്‌
രാജനെ വന്ദിക്കുന്നു (2)

പോയിടാം കൂട്ടരേ സ്വര്‍ല്ലോക നാഥൻ്റെ
ജനനത്തെ ലോകമെങ്ങും ഘോഷിച്ചീടാം (2)

തപ്പുതാള മേളമോടെ ഒത്തുചേര്‍ന്നു പാടിടാം
സ്വർഗ്ഗനാഥൻ ഭൂവില്‍ വന്ന സുദിനം
പാട്ടു പാടി ഘോഷിച്ചീടാം - ഇന്ന്‌
ആര്‍ത്തുപാടി ഘോഷിച്ചീടാം (2)